01:23am 11 November 2026
NEWS
അക്രമങ്ങൾ ലോക സമാധാനം കെടുത്തും നാസറുദ്ധീൻ സഖാഫി കോട്ടയം
27/08/2025  06:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
അക്രമങ്ങൾ ലോക സമാധാനം കെടുത്തും നാസറുദ്ധീൻ സഖാഫി കോട്ടയം

കൊച്ചി: അക്രമണങ്ങളിലൂടെ ലോകത്ത് സമാധാനം ഉണ്ടായിട്ടില്ലെന്നും, കാരുണ്യ പ്രവർത്തനങ്ങളിലൂടെ മാത്രമേ സമാധാനം ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ എന്നും ഭൂമിയിലുള്ള സർവ്വ ജീവജാലങ്ങളോടും കരുണ കാണിക്കണമെന്നും ആരെയും വേദനിപ്പിക്കരുതെന്നും പഠിപ്പിച്ച  പ്രവാചകൻ മുഹമ്മദ് നബി (സ) ജീവിതം ലോകത്തിനു മാതൃകയാണെന്നും പിഞ്ചുകുഞ്ഞുങ്ങളെപ്പോലും  പട്ടിണിക്കിടുകയും  വെടിവെച്ചു കൊല്ലുകയും ചെയ്യുന്ന  സയണിസ്റ്റ് ഭീകരൻ  നെതന്യാഹുവിനെ മനസ്സാക്ഷിയുള്ള ഒരാൾക്കും  അംഗീകരിക്കാൻ കഴിയില്ലെന്നും  കോട്ടയം നാസറുദ്ദീൻ സഖാഫി പറഞ്ഞു.  ജില്ലാ നബിദിന റാലിയെ അഭിസംബോധന ചെയ്തു കൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.  മനുഷ്യരെ  വെടിയുണ്ടകൾക്ക്‌ വിധേയമാക്കി കൊണ്ടും,  കുഞ്ഞു മക്കളെവരെയും  കൊന്നുകളയുന്ന ഈ ആധൂനിക ലോകത്ത് ന്യായം ആരുടെ പക്ഷത്താണെന്ന് പോലും തിരിച്ചറിയാനാകാത്ത വിധം അടിച്ചമർത്തപ്പെട്ട ഈ കാലഘട്ടത്തിൽ സമാധാനം എന്താണെന്നും, മറ്റുള്ളവരോട് എങ്ങിനെ പെരുമാറണമെന്നും, ആയുസ്സിന്ന് കൃത്യമായ വിലകൾ നൽകി സമാധാനം ലോകത്തിന് പഠിപ്പിച്ച ലോക നേതാവായ മുഹമ്മദ് നബിയുടെ ആ സമാധാന സന്ദേശങ്ങളാണ് ഇസ്രയേലിലും അത്പോലെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടേക്കേണ്ടതെന്ന്  അദ്ദേഹം ചൂണ്ടികാട്ടി.  കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആയിരങ്ങൾ പങ്കെടുത്ത ജില്ലാ നബിദിന റാലി  ആലുവ  പുളിഞ്ചോട്  ജംഗ്ഷനിൽ നിന്നും ആരംഭിച്ചു  കെ എസ് ആർ ടി സി  സ്റ്റാൻഡിനുമുന്നിൽ സമാപിച്ചു.   റാലിക്ക്  ജില്ലാ നേതാക്കളായ വി എച്ച് അലി ദാരിമി, സയ്യിദ് സി ടി ഹാഷിം തങ്ങൾ, ജലാലുദ്ധീൻ അഹ്സനി, സി എ ഹൈദ്രോസ് ഹാജി, എം പി അബ്ദുൽ ജബ്ബാർ സഖാഫി, കെ എസ് എം ഷാജഹാൻ  സഖാഫി, വി കെ ജലാൽ, മുഹമ്മദ്‌ ഫിറോസ് അഹ്സനി, മീരാൻ സഖാഫി, സിദ്ധീഖ് അശ്‌ അരി, അബ്ദുള്ള നദ്‌വി, അഷ്‌റഫ്‌ സഖാഫി, സയ്യിദ് ഫസലുദ്ധീൻ തങ്ങൾ, കെ കെ ഷംസുദീൻ മുസ്‌ലിയാർ,  എം എം അബ്ദുൽ കരീം ഹാജി,  റഫീഖ് നൈന, സലാം കൈതാരം, നൗഫൽ സഖാഫി, മുഹമ്മദ്‌ ഹിജാസ്,  അഷ്‌റഫ്‌ കുഴിവേലിപ്പടി, ഷാജഹാൻ ബാഖവി, ഇസ്മായിൽ സഖാഫി  എന്നിവർ നേതൃത്വം നൽകി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img